ലഡാക്കിൽ നിന്ന് സൈന്യത്തെ പിൻവലിക്കാതെ ചൈന; 40,000 സൈനികർ ഇപ്പോഴും അതിർത്തിയിൽ

ലഡാക്കിൽ നിന്ന് സൈന്യത്തെ പിൻവലിക്കാതെ ചൈന; 40,000 സൈനികർ ഇപ്പോഴും അതിർത്തിയിൽ

അതിർത്തിയിൽ ലഡാക്ക് മേഖലയിൽ നിന്ന് ചൈന സൈന്യത്തെ പിൻവലിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. സൈനിക തലത്തിൽ നടത്തിയ ചർച്ചകളെ തുടർന്ന് മേഖലയിൽ നിന്ന് ഇരുരാജ്യങ്ങളും സൈന്യത്തെ നിശ്ചിത ദൂരം പിൻവലിക്കാൻ ധാരണയായിരുന്നു. എന്നാൽ നാൽപതിനായിരത്തോളം ചൈനീസ് സൈനികർ ഇപ്പോഴും കിഴക്കൻ ലഡാക്ക് മേഖലയിൽ തുടരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ

ഡെപ്‌സാങ് മേഖല, ഗോഗ്ര ഫിംഗേഴ്‌സ് മേഖല എന്നിവിടങ്ങളിലാണ് ചൈനീസ് സൈനിക സാന്നിധ്യമുള്ളത്. ജൂണിൽ സംഘർഷമുണ്ടായ പാംഗോങ് തടാകത്തിന് സമീപത്താണ് ഡെപ്‌സാങ് മേഖല. വ്യോമപ്രതിരോധ സംവിധാനങ്ങൾ, സായുധ സേനാംഗങ്ങൾ, പീരങ്കികൾ തുടങ്ങിയ സന്നാഹത്തോടെയാണ് ഇവർ നിലയുറപ്പിച്ചിരിക്കുന്നത്.

സൈന്യത്തെ പിൻവലിക്കാനുള്ള യാതൊരു നീക്കവും ചൈനയുടെ ഭാഗത്ത് നിന്നുണ്ടാകാത്തതിനാൽ വീണ്ടും ഉന്നതതല ചർച്ചകൾ വേണ്ടി വരുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ജൂണിൽ ഇന്ത്യ-ചൈന സൈനികർ തമ്മിലുണ്ടായ സംഘർഷത്തിൽ 20 ജവാൻമാർ വീരമൃത്യു വരിച്ചിരുന്നു. തുടർന്നാണ് സൈനികതല, ഉന്നതതല ചർച്ചകൾ നടന്നതും സൈന്യത്തെ പിൻവലിക്കാൻ തീരുമാനമായതും.

Share this story