ഇന്ത്യ-യു.എസ് സര്‍വീസിന് സ്‌പൈസ് ജെറ്റിന് അനുമതി

ഇന്ത്യ-യു.എസ് സര്‍വീസിന് സ്‌പൈസ് ജെറ്റിന് അനുമതി

ന്യൂഡല്‍ഹി: ഇന്ത്യ-അമേരിക്ക വിമാനസര്‍വീസുകള്‍ക്ക് സ്‌പൈസ് ജെറ്റിന് അനുമതി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന കരാറിന്റെ അടിസ്ഥാനത്തിലാണ് അനുമതി ലഭിച്ചത്. അതേസമയം, സര്‍വീസുകള്‍ എന്ന് ആരംഭിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചശേഷം അമേരിക്കയിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ ബജറ്റ് വിമാനക്കമ്പനിയാണ് സ്‌പൈസ് ജെറ്റ്. കോവിഡ് നിയന്ത്രണങ്ങള്‍ക്കുവിധേയമായി എയര്‍ ഇന്ത്യ മാത്രമാണ് അമേരിക്കയിലേക്ക് സര്‍വീസ് നടത്തിയിരുന്നത്. ലോകമാകെ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സ്‌പൈസ് ജെറ്റിന് സാധ്യമായത് ചെയ്യുമെന്ന് മാനേജിംഗ് ഡയറക്ടര്‍ അജയ് സിങ് പറഞ്ഞു.

മെയ്യില്‍ യാത്രാ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയവരെ നാട്ടിലെത്തിക്കാന്‍ 400ല്‍ അധികം ചാര്‍ട്ടര്‍ സര്‍വീസുകളും 4300 ചരക്ക് വിമാന സര്‍വീസുകളും സ്‌പൈസ് ജെറ്റ് നടത്തിയിരുന്നു.

Share this story