വീട്ടുവാതിൽക്കൽ മൂത്രമൊഴിക്കുന്നു; എബിവിപി ദേശീയ പ്രസിഡന്റിനെതിരെ വയോധികയുടെ പരാതി

വീട്ടുവാതിൽക്കൽ മൂത്രമൊഴിക്കുന്നു; എബിവിപി ദേശീയ പ്രസിഡന്റിനെതിരെ വയോധികയുടെ പരാതി

എബിവിപി ദേശീയ പ്രസിഡന്റ് ഡോ. സുബ്ബയ്യ ഷൺമുഖത്തിനെതിരെ ചെന്നൈയിൽ വയോധികയുടെ പരാതി. അപ്പാർട്ടമെന്റിൽ ഒറ്റയ്ക്ക് താമസിക്കുന്ന 63കാരിയാണ് എബിവിപി നേതാവിനെതിരെ പരാതി നൽകിയത്. തന്റെ വീട്ടുപടിക്കൽ മൂത്രമൊഴിക്കുന്നതടക്കമുള്ള ശല്യം ഇയാളിൽ നിന്ന് നേരിടുന്നുവെന്നാണ് പരാതി

ജൂലൈ 11ന് ആദമ്പാക്കം സ്റ്റേഷനിലാണ് ഇവർ പരാതി നൽകിയത് തെളിവായി സിസിടിവി ദൃശ്യങ്ങളും ഫോട്ടോകളും ഇവർ നൽകിയിട്ടുണ്ട്. വീട്ടുപടിക്കൽ മൂത്രമൊഴിക്കുക, ഉപയോഗിച്ച സർജിക്കൽ മാസ്‌ക് വാതിൽപ്പടിയിൽ ഉപേക്ഷിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇയാൾ തന്നോട് ചെയ്യുന്നതെന്ന് വയോധിക പറയുന്നു

പരാതിയിൽ പോലീസ് അന്വേഷണം നടത്തുന്നില്ലെന്നും എബിവിപി നേതാവിനെ പോലീസ് സഹായിക്കുകയാണെന്നും ഇവരുടെ അനന്തരവൻ സമൂഹ മാധ്യമങ്ങൾ വഴി വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പരാതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പോലീസും സമ്മതിച്ചു.

Share this story