ദിവസം അഞ്ച് നേരം ഹനുമാൻ ശ്ലോകം ജപിച്ചാൽ കൊവിഡിനെ തടയാം; അടുത്ത വിഡ്ഡിത്തരം പ്രഗ്യാ സിംഗ് വക

ദിവസം അഞ്ച് നേരം ഹനുമാൻ ശ്ലോകം ജപിച്ചാൽ കൊവിഡിനെ തടയാം; അടുത്ത വിഡ്ഡിത്തരം പ്രഗ്യാ സിംഗ് വക

കൊവിഡിന്റെ പേരിൽ നിരവധി വ്യാജസന്ദേശങ്ങളും വിഡ്ഡിത്തരങ്ങളും പ്രചരിപ്പിക്കുന്നതിൽ മുൻപന്തിയിലാണ് സംഘ്പരിവാർ നേതാക്കൾ. അടുത്തിടെയാണ് ഒരു കേന്ദ്രമന്ത്രി കൊവിഡിനെ തടയാൻ പപ്പടം കഴിച്ചാൽ മതിയെന്ന അതിവിചിത്രമായ ഉപായം മുന്നോട്ടുവെച്ചത്. തൊട്ടുപിന്നാലെ അടുത്ത മണ്ടത്തരവുമായി എത്തിയിരിക്കുകയാണ് ബിജെപി എംപിയും മാലേഗാവ് സ്‌ഫോടന കേസ് പ്രതിയുമായ പ്രഗ്യാ സിംഗ് ഠാക്കൂർ

ആഗസ്റ്റ് 5 വരെ ഒരു ദിവസം അഞ്ച് നേരം ഹനുമാൻ ശ്ലോകം ജപിച്ചാൽ കൊറോണ വൈറസിനെ അവസാനിപ്പിക്കാൻ സാധിക്കുമെന്നാണ് പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ വാക്കുകൾ. ഓഗസ്റ്റ് നാല് വരെ ഭോപ്പാലിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തി മധ്യപ്രദേശ് സർക്കാർ കൊവിഡിനെ നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തി വരികയാണെന്ന ഗൗരവമുള്ള കാര്യവും അവർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്

Share this story