അയോധ്യ രാമക്ഷേത്ര നിർമാണം: ഭൂമി പൂജയിൽ പങ്കെടുക്കേണ്ട പൂജാരിക്കും 16 പോലീസുകാർക്കും കൊവിഡ്

അയോധ്യ രാമക്ഷേത്ര നിർമാണം: ഭൂമി പൂജയിൽ പങ്കെടുക്കേണ്ട പൂജാരിക്കും 16 പോലീസുകാർക്കും കൊവിഡ്

അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് മുന്നോടിയായി അടുത്തയാഴ്ച നടക്കേണ്ട ഭൂമി പൂജയിൽ പങ്കെടുക്കേണ്ട ഒരു പൂജാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ സുരക്ഷയിലുണ്ടായിരുന്ന 16 പോലീസുകാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ പങ്കെടുക്കുന്ന ചടങ്ങാണ് ഓഗസ്റ്റ് അഞ്ചിന് നടക്കാനിരിക്കുന്നത്. ഇതിന് മുന്നോടിയായാണ് പരിപാടിയിൽ പങ്കെടുക്കുന്നവരെ പരിശോധിച്ചത്. രാമക്ഷേത്ര നിർമാണ ഭൂമിയിൽ സ്ഥിരം പൂജ നടത്തുന്ന നാല് പേരിൽ ഒരാളായ പ്രദീപ് ദാസ് എന്ന പൂജാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

 

Share this story