കൊവിഡ് ബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 55,079 പുതിയ കേസുകൾ

കൊവിഡ് ബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 55,079 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് വ്യാപനം അതീവ രൂക്ഷാവസ്ഥയിലേക്ക്. തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന വർധനവ് അമ്പതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,079 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16,38,871 ആയി ഉയർന്നു.

779 പേർ ഒരു ദിവസത്തിനിടെ മരിച്ചു. കൊവിഡ് മരണനിരക്ക് 35,747 ആയി. നിലവിൽ 5,45,318 പേർ ചികിത്സയിൽ കഴിയുന്നു. 10,57,806 പേർ രോഗമുക്തി നേടി. മഹാരാഷ്ട്ര, ആന്ധ്ര, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം രൂക്ഷമായി തുടരുന്നത്

മഹാരാഷ്ട്രയിൽ ഇന്നലെ പതിനൊന്നായിരത്തിലധികം പേർക്കും ആന്ധ്രയിൽ പതിനായിരത്തിലധികം പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. കർണാടകയിൽ പ്രതിദിന വർധനവ് ആറായിരം കടന്നു. തമിഴ്‌നാട്ടിൽ അയ്യായിരത്തിലധികം പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രിയൽ 4,11,798 പേർക്ക് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്‌നാടട്ിൽ 2,39,978 പേർക്കും കർണാടകയിൽ 1,18,632 പേർക്കും ആന്ധ്രയിൽ 1,30,557 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്

 

Share this story