12കാരിയെ പീഡിപ്പിച്ച കേസിൽ എഐഎഡിഎംകെ നേതാവ് അറസ്റ്റിൽ, പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കി

12കാരിയെ പീഡിപ്പിച്ച കേസിൽ എഐഎഡിഎംകെ നേതാവ് അറസ്റ്റിൽ, പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കി

12 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മുൻ എംഎൽഎയും അണ്ണാ ഡിഎംകെ നേതാവുമായ നാഞ്ചിൽ മുരുകേശൻ അറസ്റ്റിൽ. നാഗർകോവിലിലാണ് സംഭവം. ഇയാളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു.

പതിനഞ്ച് വയസ്സുള്ള തന്റെ മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ നൽകിയ പരാതിയിലാണ് സംഭവങ്ങളൊക്കെ പുറത്തുവന്നത്. കുട്ടിയെ പോലീസ് 20കാരനായ സുഹൃത്തിനൊപ്പം കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയപ്പോൾ കുട്ടി മാതാവിനൊപ്പം പോകാൻ വിസമ്മതിക്കുകയും മൂന്ന് വർഷം മുമ്പ് നടന്ന കാര്യം പറയുകയുമായിരുന്നു

അന്ന് നാഗർകോവിൽ എംഎൽഎ ആയിരുന്ന മുരുകേശനും സുഹൃത്തുക്കൾക്കും അമ്മ തന്നെ കാഴ്ച വെച്ചിരുന്നതായി കുട്ടി മൊഴി നൽകി. ഇതോടെ കുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർക്കൊപ്പം കോടതി വിട്ടു. നേതാവിനെതിരെ കേസെടുക്കുകയും ചെയ്തു. മുരുകേശനെ കൂടാതെ പോൾ, അശോക് കുമാർ, കാർത്തിക്, കുട്ടിയുടെ അമ്മ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

Share this story