പി ചിദംബരത്തിന്റെ മകനും കോൺഗ്രസ് നേതാവുമായ കാർത്തി ചിദംബരത്തിനും കൊവിഡ് സ്ഥിരീകരിച്ചു

പി ചിദംബരത്തിന്റെ മകനും കോൺഗ്രസ് നേതാവുമായ കാർത്തി ചിദംബരത്തിനും കൊവിഡ് സ്ഥിരീകരിച്ചു

മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ കാർത്തി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചെറിയ രോഗലക്ഷണങ്ങളാണുള്ളതെന്നും മെഡിക്കൽ നിർദ്ദേശങ്ങളനുസരിച്ച് ഹോം ക്വാറന്റീനിലാണെന്നും അദ്ദേഹം പറഞ്ഞു.

താനുമായി സമ്പർക്കം പുലർത്തിയവർ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു. ആഭ്യന്തരമന്ത്രി അമിത്ഷാ, കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പ് അടക്കമുള്ളവർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Share this story