സുശാന്തിന്റെ മരണം അന്വേഷിക്കാൻ മുംബൈയിലെത്തിയ പട്‌ന എസ് പിയെ ബലം പ്രയോഗിച്ച് ക്വാറന്റൈനിലാക്കി

സുശാന്തിന്റെ മരണം അന്വേഷിക്കാൻ മുംബൈയിലെത്തിയ പട്‌ന എസ് പിയെ ബലം പ്രയോഗിച്ച് ക്വാറന്റൈനിലാക്കി

നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കത്തിലേക്കും വഴി മാറുന്നു. സുശാന്തിന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷിക്കാനെത്തിയ പട്‌ന എസ് പി ബിനയ് തിവാരിയെ മുംബൈ കോർപറേഷൻ 14 ദിവസത്തേക്ക് നിർബന്ധിത ക്വാറന്റൈനിൽ പാർപ്പിച്ചു.

ഐപിഎസ് ഓഫീസറെ ബലം പ്രയോഗിച്ച് ക്വാറന്റൈൻ ചെയ്യുകയായിരുന്നുവെന്ന് ബീഹാർ ഡിജിപി ട്വീറ്റ് ചെയ്തതോടെ സംഭവത്തിന് പുതിയ മാനം കൈവരികയും ചെയ്തു. ഇതോടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഉന്നതതല യോഗം വിളിച്ചു.

മുംബൈയിൽ അന്വേഷണം നടത്തുന്ന ബീഹാർ പോലീസ് സംഘത്തെ നയിക്കാനാണ് എസ് പി നഗരത്തിലെതത്തിയത്. മാധ്യമപ്രവർത്തകരെ കണ്ട് ജോലിയിൽ പ്രവേശിക്കാനൊരുങ്ങുമ്പോ കോർപറേഷൻ അധികൃതരെത്തി കൈയിൽ ക്വാറന്റൈൻ സീൽ പതിപ്പിച്ചു. രാത്രിയോടെ എസ് പിയെ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

അന്വേഷണ ഉദ്യോഗസ്ഥന് മെസ്സിൽ താമസം പോലും നൽകിയില്ലെന്ന് ബീഹാർ ഡിജിപി ആരോപിച്ചു. നേരത്തെ എത്തിയ പോലീസ് സംഘത്തിന് വാഹനം പോലും മഹാരാഷ്ട്ര പോലീസ് നൽകിയിരുന്നില്ല. ഓട്ടോ റിക്ഷകളിലാണ് ബീഹാർ പോലീസിന്റെ യാത്രകൾ. തീർത്തും നിസഹകരണ മനോഭാവമാണ് ബീഹാർ പോലീസിനോട് മുംബൈ പോലീസും സ്വീകരിക്കുന്നത്. ഇനി ബീഹാർ സർക്കാരിന്റെ പ്രതികരണം എന്താകുമെന്ന് കാത്തിരിക്കുകയാണ് എല്ലാവരും

സുശാന്ത്, പട്‌ന എസ് പി

Share this story