കാശ്മീരിൽ ബിജെപി നേതാവിനെ ഭീകരർ വെടിവെച്ചു കൊന്നു

കാശ്മീരിൽ ബിജെപി നേതാവിനെ ഭീകരർ വെടിവെച്ചു കൊന്നു

ജമ്മു കാശ്മീരിലെ കുൽഗാമിൽ ബിജെപി നേതാവ് ഭീകരരുടെ വെടിയേറ്റ് മരിച്ചു. ബിജെപി സർപഞ്ചായ സജാദ് അഹമ്മദ് ഖാൻഡെയാണ് കൊല്ലപ്പെട്ടത്. കാസിഗുണ്ട് ബ്ലോക്കിലെ വസതിക്ക് സമീപത്ത് വെച്ചാണ് സജാദിന് വെടിയേറ്റത്.

ഗുരുതരമായി പരുക്കേറ്റ സജാദിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യെ മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം മറ്റൊരു ബിജെപി സർപഞ്ചായ ആരിഫ് മുഹമ്മദ് ഖാന് നേരെയും ഭീകരാക്രമണം നടന്നിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാൾ ചികിത്സയിലാണ്.

Share this story