മോദി സിന്ദാബാദ്, ജയ് ശ്രീറാം വിളിക്കാത്തതിന് രാജസ്ഥാനിൽ ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദിച്ചു

മോദി സിന്ദാബാദ്, ജയ് ശ്രീറാം വിളിക്കാത്തതിന് രാജസ്ഥാനിൽ ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദിച്ചു

മോദി സിന്ദാബാദ്, ജയ് ശ്രീറാം മുദ്രാവാക്യങ്ങൾ മുഴക്കാത്തതിന്റെ പേരിൽ രാജസ്ഥാനിൽ 52കാരനായ ഓട്ടോ റിക്ഷ ഡ്രൈവറെ ക്രൂരമായി മർദിച്ചതായി പരാതി. ഗഫർ അഹമ്മദ് കച്ചവ എന്നയാൾക്ക് നേരെയാണ് മർദനം. രണ്ട് പേർ ചേർന്ന് താടി പിടിച്ച് വലിക്കുകയും പല്ലുകൾ അടിച്ചു തകർക്കുകയും ചെയ്തുവെന്ന് ഇദ്ദേഹം പരാതിയിൽ പറയുന്നു

തന്റെ റിസ്റ്റ് വാച്ച് ഇരുവരും ചേർന്ന് മോഷ്ടിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്. മർദനമേറ്റ് ഗഫിന്റെ മുഖം നീര് വെച്ച് വീർത്തിട്ടുണ്ട്. സംഭത്തിൽ രണ്ട് പേരെ പോലീസ് പിടികൂടി.

പുലർച്ചെ നാല് മണിയോടെയായിരുന്നു ആക്രമണം. ഓട്ടോ റിക്ഷ തടഞ്ഞു നിർത്തി മോദി സിന്ദാബാദ് എന്നും ജയ് ശ്രീറാം എന്നും മുദ്രവാക്യം വിളിക്കാൻ ഗഫറിനെ നിർബന്ധിക്കുകയും മർദിക്കുകയുമായിരുന്നു. അതേസമയം പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറയുന്നു

Share this story