സച്ചിൻ പൈലറ്റ് ചർച്ചക്ക് സന്നദ്ധനായെന്ന് റിപ്പോർട്ട്; രാജസ്ഥാനിൽ കോൺഗ്രസിന് ആശ്വാസം

സച്ചിൻ പൈലറ്റ് ചർച്ചക്ക് സന്നദ്ധനായെന്ന് റിപ്പോർട്ട്; രാജസ്ഥാനിൽ കോൺഗ്രസിന് ആശ്വാസം

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധികളിൽ അയവ് വരുന്നതായി റിപ്പോർട്ട്. സച്ചിൻ പൈലറ്റും സംഘവും വിമത നീക്കത്തിൽ നിന്ന് പിൻമാറുന്നതായാണ് വാർത്തകൾ. സച്ചിൻ പൈലറ്റ് ഹൈക്കമാൻഡുമായി ചർച്ചക്ക് സന്നദ്ധത അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ചക്ക് സച്ചിൻ പൈലറ്റ് അവസരം തേടിയിട്ടുണ്ട്. അതേസമയം രാഹുൽ ഇതുവരെ കൂടിക്കാഴ്ചക്ക് അനുമതി നൽകിയിട്ടില്ല. അതേസമയം കെ സി വേണുഗോപാൽ, അഹമ്മദ് പട്ടേൽ എന്നിവരുമായി സച്ചിൻ പൈലറ്റ് ഫോണിൽ സംസാരിച്ചു

എന്നാൽ മാധ്യമ വാർത്തകൾ സച്ചിൻ പക്ഷത്തെ എംഎൽഎമാർ തള്ളി. അശോക് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണെന്നും ഇതല്ലാതെ വീട്ടുവീഴ്ച്ചക്കില്ലെന്നുമാണ് ഇവരുടെ പ്രതികരണം

രാജസ്ഥാൻ സർക്കാരിന്റെ ഭാവിയെ പോലും തുലാസിലാക്കിയാണ് സച്ചിൻ പൈലറ്റ് പക്ഷം വിമത നീക്കം ആരംഭിച്ചത്. വിശ്വാസ വോട്ടെടുപ്പിനായി നിയമസഭ നാല് ദിവസത്തിനുള്ളിൽ ചേരാനിരിക്കുകയാണ്.

 

Share this story