ജമ്മു കാശ്മീരിൽ 4ജി ഇന്റർനെറ്റ് സേവനം പുന:സ്ഥാപിക്കുന്നു; ആഗസ്റ്റ് 16 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ

ജമ്മു കാശ്മീരിൽ 4ജി ഇന്റർനെറ്റ് സേവനം പുന:സ്ഥാപിക്കുന്നു; ആഗസ്റ്റ് 16 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ

ഒരു വർഷത്തിന് ശേഷം ജമ്മു കാശ്മീരിൽ 4ജി ഇന്റർനെറ്റ് സേവനം കേന്ദ്രസർക്കാർ പുന:സ്ഥാപിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ജമ്മുവിലെയും കാശ്മീരിലെയും ഓരോ ജില്ലകളിൽ ഓഗസ്റ്റ് 16 മുതൽ 4ജി സൗകര്യം ഏർപ്പെടുത്തുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു

നിയന്ത്രണരേഖയ്ക്കും അന്താരാഷ്ട്ര അതിർത്തിക്കും സമീപമുള്ള ഒരു പ്രദേശത്തും 4ജി ഇന്റർനെറ്റ് സേവനം അനുവദിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഭീകരവാദ പ്രവർത്തനങ്ങൾ കുറവുള്ള പ്രദേശങ്ങളിലാണ് സൗകര്യങ്ങൾ ആദ്യം എത്തിക്കുക.

രണ്ട് മാസത്തെ നിരീക്ഷണത്തിന് ശേഷം സാഹചര്യങ്ങൾ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും കേന്ദ്രം അറിയിച്ചു. ജമ്മു കാശ്മീരിനെ വിഭജിച്ചതിന് പിന്നാലെയാണ് ഇവിടെ 4ജി സേവനം കേന്ദ്രം വിച്ഛേദിച്ചത്.

Share this story