ഉത്തർപ്രദേശ് ആരോഗ്യമന്ത്രി അതുൽ ഗാർഗിന് കൊവിഡ് സ്ഥിരീകരിച്ചു

ഉത്തർപ്രദേശ് ആരോഗ്യമന്ത്രി അതുൽ ഗാർഗിന് കൊവിഡ് സ്ഥിരീകരിച്ചു

ഉത്തർപ്രദേശിലെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രി അതുൽ ഗാർഗിന് കൊവിഡ് സ്ഥിരീകരിച്ചു. അതുൽ ഗാർഗ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പർക്കമുണ്ടായിരുന്നവർ പരിശോധന നടത്തണമെന്നും ഗാർഗ് പറഞ്ഞു.

ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് പോസിറ്റീവാണെന്നു സ്ഥിരീകരിച്ചത്. ആഗസ്റ്റ് 16 മുതൽ 18 വരെ താനുമായി ബന്ധപ്പെട്ട ആളുകൾ സ്വയം നിരീക്ഷണത്തിൽ പോവണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Share this story