തമിഴ്നാട്ടില്‍ നിന്നുള്ള ഡോക്ടര്‍മാരോട് ആയുഷ് സെക്രട്ടറി; ഹിന്ദി അറിയില്ലെങ്കിൽ പോകാം

തമിഴ്നാട്ടില്‍ നിന്നുള്ള ഡോക്ടര്‍മാരോട് ആയുഷ് സെക്രട്ടറി; ഹിന്ദി അറിയില്ലെങ്കിൽ പോകാം

ന്യൂ ഡൽഹി: ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ വിവാദം വീണ്ടും. തമിഴ്നാട്ടില്‍ നിന്നുള്ള യോഗ, പ്രകൃതി ചികിത്സ ഡോക്ടര്‍മാരോട് ഹിന്ദി അറിയാത്തതിന്റെ പേരില്‍ വെബിനാറില്‍ നിന്നും പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. കേന്ദ്ര ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടെച്ചയാണ് ഡോക്ടര്‍മാരോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടത്.

ആഗസ്ത് 18 മുതല്‍ 20 വരെയായിരുന്നു ത്രിദിന സെമിനാര്‍. 350 ഡോക്ടര്‍മാര്‍ പങ്കെടുത്ത വെബിനാറില്‍ 37 പേര്‍ തമിഴ്നാട്ടില്‍ നിന്നുള്ളവരായിരുന്നു. മിക്കവാറും സെഷനുകള്‍ ഹിന്ദിയിലായിരുന്നു. അതുകൊണ്ടുതന്നെ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായിരുന്നുവെന്ന് തമിഴ്നാട് സ്വദേശികളായ ഡോക്ടര്‍മാര്‍ പറയുന്നു.

Share this story