കുറയാതെ കൊവിഡ് വ്യാപനം: 24 മണിക്കൂറിനിടെ 60,975 പുതിയ കേസുകൾ, 848 മരണം

കുറയാതെ കൊവിഡ് വ്യാപനം: 24 മണിക്കൂറിനിടെ 60,975 പുതിയ കേസുകൾ, 848 മരണം

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷത്തിലേക്ക് എത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,975 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 31,67,323 ആയി ഉയർന്നു.

848 പേർ കഴിഞ്ഞ ദിവസം മരിച്ചു. രാജ്യത്തെ കൊവിഡ് മരണസംഖ്യ 58,390 ആയി. 7,04,348 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 24,04,585 പേർ രോഗമുക്തി നേടി.

മഹാരാഷ്ട്രയിൽ 11,015 പേർക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് മാത്രം രോഗബാധിതരുടെ എണ്ണം 6,93,398 ആയി. 212 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. 1.69 ലക്ഷം പേർ നിലവിൽ ചികിത്സയിലുണ്ട്.

കൊവിഡ് വാക്‌സിൻ ഇറ്റലിയിൽ മനുഷ്യരിയൽ പരീക്ഷണം ആരംഭിച്ചു. റോമിലെ ആശുപത്രിയിലാണ് പരീക്ഷണം തുടങ്ങിയത്. മൃഗങ്ങളിൽ നടത്തിയ പരീക്ഷണം വിജയകരമായതിനെ തുടർന്നാണ് മനുഷ്യരിൽ പരീക്ഷണം ആരംഭിച്ചത്.

Share this story