കാശ്മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു

കാശ്മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഷോപ്പിയാന്‍ ജില്ലയിലെ കിലോരയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റു ഭീകരര്‍ക്കായി പ്രദേശത്ത് തെരച്ചില്‍ തുടരുകയാണെന്ന് സേനാവൃത്തങ്ങള്‍ അറിയിച്ചു.

മേഖലയില്‍ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രദേശത്ത് തെരച്ചില്‍ നടത്തിയത്.

Share this story