സുശാന്ത് നേരത്തെ ലഹരിമരുന്ന് ഉപയോഗിച്ചു തുടങ്ങിയിരുന്നു, കഞ്ചാവ് വലിക്കുമായിരുന്നു: റിയ ചക്രബർത്തി

സുശാന്ത് നേരത്തെ ലഹരിമരുന്ന് ഉപയോഗിച്ചു തുടങ്ങിയിരുന്നു, കഞ്ചാവ് വലിക്കുമായിരുന്നു: റിയ ചക്രബർത്തി

താനുമായി പ്രണയത്തിലാവുന്നതിന് മുൻപ് തന്നെ സുശാന്ത് ലഹരിമരുന്ന് ഉപയോഗിച്ചു തുടങ്ങിയിരുന്നുവെന്ന് റിയ ചക്രബർത്തി. 2016ൽ കേദാർനാഥ് സിനിമയുടെ സെറ്റിൽ ചരസ് ഉപയോഗിച്ചെന്ന് സുശാന്ത് തന്നോട് പറഞ്ഞിട്ടുണ്ടെന്നും റിയ മൊഴി നൽകി.

കൂടാതെ താരം സുശാന്ത് സ്ഥിരമായി കഞ്ചാവ് ഉപയോഗിച്ചിരുന്നെന്നും റിയ പറഞ്ഞു. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ ചോദ്യം ചെയ്യലിലാണ് താരം സുശാന്തിന്റെ ലഹരി ഉപയോഗത്തെക്കുറിച്ച് പറഞ്ഞത്. രണ്ടാമത്തെ ദിവസമാണ് താരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.

സുശാന്തിന്റെ ആവശ്യ പ്രകാരമാണ് ലഹരിമരുന്ന് എത്തിച്ച് നൽകിയതെന്നാണ് നടി ഇന്നലെ മൊഴി നൽകിയത്. ഇന്നലെ ആറ് മണിക്കൂറോളം നേരം നടിയെ ചോദ്യം ചെയ്തിരുന്നു. ഇന്നലെ നിഷേധിച്ച കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനാണ് ഇന്നും ചോദ്യം ചെയ്യുന്നത്.

Share this story