രാമക്ഷേത്ര നിർമാണത്തിനായി ശേഖരിച്ച 1400 കോടി രൂപ ബിജെപി മുക്കിയതായി ആരോപണം

രാമക്ഷേത്ര നിർമാണത്തിനായി ശേഖരിച്ച 1400 കോടി രൂപ ബിജെപി മുക്കിയതായി ആരോപണം

അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനായി സ്വരൂപിച്ച 1400 കോടി രൂപ ബിജെപി മുക്കിയതായി ആരോപണം. രഥയാത്ര നടത്തി ബിജെപി ശേഖരിച്ച തുകയാണ് കാണാതായിരിക്കുന്നത്. രാമക്ഷേത്ര നിർമാണത്തിനായി ആദ്യ കാലത്ത് രംഗത്തിറങ്ങിയ നേതാക്കളാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഇവരുടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. മോദി സർക്കാർ രാമക്ഷേത്ര നിർമാണത്തിന്റെ ക്രഡിറ്റ് ഏറ്റെടുക്കാനാണ് ശ്രമിക്കുന്നത്. ആദ്യ കാലങ്ങളിൽ രാമക്ഷേത്ര നിർമാണ ആവശ്യമുന്നയിച്ച നിരവധി പേരുടെ നിഗൂഢ കൊലപാതകങ്ങളെ കുറിച്ച് ചർച്ച ചെയ്യണമെന്നും ഇവർ ആവശ്യപ്പെടുന്നു.

Share this story