ഓക്സ്ഫോർഡ് വാക്സിൻ പരാജയപ്പെട്ടത് ഇന്ത്യയുടെ കൊവിഡ് വാക്സിൻ പരീക്ഷണത്തെ ബാധിച്ചിട്ടില്ലെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്

ഓക്സ്ഫോർഡ് വാക്സിൻ പരാജയപ്പെട്ടത് ഇന്ത്യയുടെ കൊവിഡ് വാക്സിൻ പരീക്ഷണത്തെ ബാധിച്ചിട്ടില്ലെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്

ഡൽഹി: ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പരീക്ഷണം നടത്തിക്കൊണ്ടിരുന്ന കൊവിഡ് വാക്സിൻ പരാജയപ്പെട്ടത് രാജ്യത്തെ മരുന്ന് പരീക്ഷണത്തെ ബാധിച്ചിട്ടില്ലെന്ന് പൂണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്.

രാജ്യത്ത് 17 സെന്‍ററുകളിൽ മൂന്നാംഘട്ട പരീക്ഷണം തുടരുകയാണെന്ന് പൂണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പിസി നമ്പ്യാര്‍ പറഞ്ഞു. മരുന്ന് പരീക്ഷണം നിർത്തിവെയ്ക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെടാത്ത സഹചര്യത്തിലാണിത്.

അന്താരാഷ്ട്ര മരുന്ന് നിർമ്മാതാക്കളായ ആസ്ട്ര സെനേക ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുമായി ചേർന്ന് നിർമ്മിച്ചുകൊണ്ടിരുന്ന വാക്സിൻ കുത്തിവെച്ച വോളന്റിയർക്ക് അജ്ഞാത രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മരുന്ന് പരീക്ഷണം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി നിർത്തിവെച്ചത്.

Share this story