ഇന്ത്യ-ബഹ്‌റൈന്‍ എയര്‍ ബബ്ള്‍ കരാര്‍: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്ത്യയില്‍നിന്നുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ചു

ഇന്ത്യ-ബഹ്‌റൈന്‍ എയര്‍ ബബ്ള്‍ കരാര്‍: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്ത്യയില്‍നിന്നുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ചു

മനാമ: ഇന്ത്യയും ബഹ്‌റൈനും തമ്മില്‍ എയര്‍ ബബ്ള്‍ കരാര്‍ ധാരണയായതോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ചു. 13ന് ചെന്നൈയില്‍ നിന്നാണ് ആദ്യ സര്‍വീസ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ ദിവസം തന്നെ പല സര്‍വീസുകള്‍ക്കും സീറ്റ് മുഴുവന്‍ ബുക്ക് ചെയ്ത് കഴിഞ്ഞു. ഗള്‍ഫ് എയര്‍ ഞായറാഴ്ച മുതല്‍ ബുക്കിങ് ആരംഭിക്കുമെന്നാണ് സൂചന.

കൊച്ചിയില്‍ നിന്ന് മൂന്നും തിരുവനന്തപുരത്തു നിന്ന് രണ്ടും കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ സര്‍വീസുമാണ് ആദ്യ ഘട്ടത്തിലുള്ളത്. ഒരു വിമാനത്തില്‍ 90 യാത്രക്കാരെ കൊണ്ടുവരാനാണ് അനുമതിയുള്ളത്. ഓരോ വിമാനക്കമ്പനിക്കും ആഴ്ചയില്‍ 650 യാത്രക്കാരെയാണ് കൊണ്ടുവരാന്‍ കഴിയുക. ഒരു മാസം 2600 പേരെ വരെ കൊണ്ടുവരാം.

Share this story