53 ലക്ഷവും കടന്ന് രാജ്യത്തെ കൊവിഡ് ബാധ; 24 മണിക്കൂറിനിടെ 93,337 പുതിയ കേസുകൾ

Share with your friends

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,337 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 53,08,014 ആയി ഉയർന്നു.

1247 പേരാണ് ഇന്നലെ മരിച്ചത്. ആകെ കൊവിഡ് മരണം 85,619 ആയി ഉയർന്നു. 10,13,964 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 42,08,432 പേർ രോഗമുക്തി നേടി.

ഇന്നലെ വരെ രാജ്യത്ത് 6,24, 54, 254 പേരുടെ സ്രവ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,81,911 പേരുടെ സാംപിളുകൾ പരിശോധിച്ചതായും ഐസിഎംആർ അറിയിച്ചു.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3.65 കോടിയിലെത്തി. ഇന്നലെ മാത്രം 2.80 ലക്ഷത്തിലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 4917 പേർ ഇന്നലെ മരിച്ചു. ആകെ കൊവിഡ് മരണം 9,55,000 പിന്നിട്ടു. യുഎസിൽ ഇന്നലെ നാൽപതിനായിരത്തിലേറെ പേർക്കും ബ്രസീലിൽ പതിനായിരത്തിലേറെ പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!