സ്ത്രീവിരുദ്ധ പരാമർശവുമായി മാർക്കണ്ഡേയ കട്ജു; വ്യാപക പ്രതിഷേധം

സ്ത്രീവിരുദ്ധ പരാമർശവുമായി മാർക്കണ്ഡേയ കട്ജു; വ്യാപക പ്രതിഷേധം

സമൂഹമാധ്യമങ്ങളില്‍ സ്ത്രീവിരുദ്ധ പരാമര്‍ശനം നടത്തിയ സുപ്രീംകോടതി മുന്‍ ജഡ്ജ് മാര്‍ക്കണ്ഡേയ കട്ജുവിനെതിരെ വ്യാപക പ്രതിഷേധം. നല്ല പെണ്‍കുട്ടികള്‍ നേരത്തെ ഉറങ്ങുമെന്നാണ് താന്‍ കരുതിയതെന്ന കട്ജുവിന്റെ മറുപടിയാണ് വിവാദത്തിലായത്. ട്വിറ്റര്‍ ഉള്‍പ്പടെയുളള സാമൂഹിക മാധ്യമങ്ങളില്‍ കട്ജുവിന്റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സമൂഹമാധ്യമത്തില്‍ കട്ജു പോസ്റ്റിനുതാഴെ കമ്മന്റുമായി എത്തിയയുവതിക്കാണ് നല്ല പെണ്‍കുട്ടികള്‍ നേരത്തെ ഉറങ്ങുമെന്ന പരാമര്‍ശം കട്ജു നടത്തിയത്.

ഈ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്, കട്ജുവിന്‍റെ ഇത്തരം കള്ളത്തരം നിറഞ്ഞ വിഡ്ഢിത്തരങ്ങള്‍ക്ക് ചിരിച്ചുകൊടുക്കുന്നത് ഇനിയെങ്കിലും നിര്‍ത്തണമെന്നാണ് ഒരാളുടെ കമന്റ്. നേരത്തേയും കട്ജു സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

Share this story