നാവിക സേനയുടെ യുദ്ധക്കപ്പലിൽ വനിതാ ഓഫീസർമാർക്ക് നിയമനം; ചരിത്രത്തിൽ ഇതാദ്യം

നാവിക സേനയുടെ യുദ്ധക്കപ്പലിൽ വനിതാ ഓഫീസർമാർക്ക് നിയമനം; ചരിത്രത്തിൽ ഇതാദ്യം

ഇന്ത്യന്‍ നാവിക സേനയുടെ ചരിത്രത്തിലാദ്യമായി യുദ്ധക്കപ്പലില്‍ വനിതാ ഓഫീസര്‍മാര്‍ക്ക് നിയമനം. സബ് ലഫ്റ്റനന്റ് കുമുദിനി ത്യാഗി, സബ് ലഫ്റ്റനന്റ് റിതി സിങ് എന്നിവര്‍ക്കാണ് നിയമനം. ഓഫീസര്‍ റാങ്കില്‍ വനിതകള്‍ക്ക് നിയമനം നല്‍കാറുണ്ടെങ്കിലും ആദ്യമായാണ് യുദ്ധക്കപ്പലിന്റെ ക്രൂ അംഗങ്ങളായി വനിത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തുന്നത്.

രണ്ട് വനിതാ ഓഫീസര്‍മാര്‍ക്കും നേവിയുടെ മള്‍ട്ടി റോള്‍ ഹെലികോപ്ടറില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള പരിശീലനം നല്‍കി. കൊച്ചി നാവിക സേന ഒബ്‌സര്‍വേര്‍സ് അക്കാദമിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയത്. നേവിയുടെ ഏറ്റവും പുതിയ എംഎച്ച്‌-60 ആര്‍ ഹെലികോപ്ടറാണ് ഇരുവരും പറത്തുക. ശത്രു കപ്പലുകളേയും അന്തര്‍വാഹിനികളേയും തിരിച്ചറിയാന്‍ പ്രാപ്തിയുള്ള അതിനൂതന സംവിധാനമാണ് നേവിയുടെ യുദ്ധക്കപ്പലിന്റെ ഭാഗമായ ഹെലികോപ്ടറിലുള്ളത്.

Share this story