ഇനി വിമാനത്തിലും ഇന്‍റർനെറ്റ്, ഇ​ൻ-​ഫ്‌​ളൈ​റ്റ് പ്ലാ​നു​മാ​യി ജി​യോ

ഇനി വിമാനത്തിലും ഇന്‍റർനെറ്റ്, ഇ​ൻ-​ഫ്‌​ളൈ​റ്റ് പ്ലാ​നു​മാ​യി ജി​യോ

ന്യൂ​ഡ​ൽ​ഹി: വി​മാ​ന​ത്തി​നു​ള്ളി​ൽ ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്റ്റി​വി​റ്റി ല​ഭി​ക്കു​ന്ന​തി​നു​ള്ള മൂ​ന്ന് റീ​ചാ​ർ​ജ് പ്ലാ​നു​ക​ൾ പ്ര​ഖ്യാ​പി​ച്ച് റി​ല​യ​ൻ​സ് ജി​യോ. 499, 699, 999 രൂ​പ വി​ല​യു​ള്ള മൂ​ന്ന് ഇ​ൻ-​ഫ്‌​ളൈ​റ്റ് ക​ണ​ക്റ്റി​വി​റ്റി പാ​യ്ക്കു​ക​ളാ​ണ് ക​മ്പ​നി അ​വ​ത​രി​പ്പി​ച്ച​ത്. ഇ​തു​സം​ബ​ന്ധി​ച്ച് 22 അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ക്ക​മ്പ​നി​ക​ളു​മാ​യി റി​ല​യ​ന്‍സ് ജി​യോ ക​രാ​റി​ലെ​ത്തി. മൂ​ന്ന് പ്ലാ​നു​ക​ൾ​ക്കും ഒ​രു​ദി​വ​സ​ത്തെ വാ​ലി​ഡി​റ്റി​യാ​ണ് ജി​യോ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്.

ഡേ​റ്റ​യോ​ടൊ​പ്പം എ​സ്എം​എ​സ് സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​കും. തെ​ര​ഞ്ഞെ​ടു​ത്ത എ​യ​ർ​ലൈ​ൻ​സി​ൽ വോ​യ്‌​സ് സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ണ്. മൂ​ന്ന് പ്ലാ​നു​ക​ളി​ലും ഇ​ൻ​ക​മി​ങ് കോ​ളു​ക​ൾ അ​നു​വ​ദ​നീ​യ​മ​ല്ല. പ്രീ​പെ​യ്ഡ്, പോ​സ്റ്റ് പെ​യ്ഡ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​ൻ-​ഫ്‌​ളൈ​റ്റ് ക​ണ​ക്റ്റി​വി​റ്റി പ്ലാ​നു​ക​ൾ ല​ഭ്യ​മാ​കും. വൈ-​ഫൈ കോ​ളി​ങ്ങി​നാ​യും ജി​യോ പ്ലാ​നു​ക​ൾ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ദീ​ർ​ഘ​ദൂ​ര വി​മാ​ന​യാ​ത്ര ന​ട​ത്തു​ന്ന ഉ​പ​യോ​ക്താ​ക്ക​ൾ‌​ക്കാ​ണ് ഈ ​പ്ലാ​നു​ക​ൾ‌ ഉ​പ​യോ​ഗ​പ്ര​ദ​മാ​കു​ക.

250 എം​ബി മൊ​ബൈ​ൽ ഡേ​റ്റ,100 എ​സ്എം​എ​സ്, 100 മി​നി​റ്റ് ഔ​ട്ട്‌​ഗോ​യി​ങ്ങ് കോ​ളു​ക​ൾ എ​ന്നി​വ​യ​ട​ങ്ങി​ത​യാ​ണ് 499 രൂ​പ​യു​ടെ പ്ലാ​ൻ. 500 എം​ബി മൊ​ബൈ​ൽ ഡേ​റ്റ, 100 എ​സ്എം​എ​സ്, 100 മി​നി​റ്റ് ഔ​ട്ട്‌​ഗോ​യി​ങ് കോ​ളു​ക​ൾ എ​ന്നി​വ​യ​ട​ങ്ങി​യ​താ​ണ് 699 രൂ​പ​യു​ടെ പ്ലാ​ൻ. 999 രൂ​പ​യു​ടെ പ്ലാ​നി​ൽ 1 ജി​ബി മൊ​ബൈ​ൽ ഡേ​റ്റ, 100 എ​സ്എം​എ​സ്, 100 മി​നി​റ്റ് ഔ​ട്ട്‌​ഗോ​യി​ങ് കോ​ളു​ക​ളും ല​ഭി​ക്കും.

എ​യ​ർ ലിം​ഗ​സ്, എ​യ​ർ സെ​ർ​ബി​യ, അ​ലി​റ്റാ​ലി​യ, ഏ​ഷ്യാ​ന എ​യ​ർ​ലൈ​ൻ​സ്, ബി​മാ​ൻ ബം​ഗ്ലാ​ദേ​ശ് എ​യ​ർ​ലൈ​ൻ​സ്, കാ​തേ പ​സ​ഫി​ക്, ഈ​ജി​പ്ത് എ​യ​ർ, എ​മി​റേ​റ്റ്സ്, ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​യ്‌​സ്, യൂ​റോ വി​ങ്സ്, ഇ​വി‌​എ എ​യ​ർ, കു​വൈ​റ്റ് എ​യ​ർ​വേ​യ്‌​സ്, ലു​ഫ്താ​ൻ​സ, മ​ലേ​ഷ്യ എ​യ​ർ​ലൈ​ൻ​സ്, മാ​ലി​ൻ​ഡോ എ​യ​ർ, എ​സ്‌​എ‌​എ​സ് സ്കാ​ൻ​ഡി​നേ​വി​യ​ൻ എ​യ​ർ​ലൈ​ൻ​സ്, സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സ്, സ്വി​സ്, ടി​എ​പി എ​യ​ർ പോ​ർ​ച്ചു​ഗ​ൽ, ട​ർ​ക്കി​ഷ് എ​യ​ർ​ലൈ​ൻ​സ്, ഉ​സ്ബെ​ക്കി​സ്ഥാ​ൻ എ​യ​ർ​വേ​സ്, വി​ർ​ജി​ൻ അ​റ്റ്ലാ​ന്റി​ക് തു​ട​ങ്ങി​വ 22 എ​യ​ർ​ലൈ​നു​മാ​യാ​ണ് ജി​യോ ധാ​ര​ണ​യി​ലെ​ത്തി​യ​ത്.

വൈ​ഫൈ കോ​ളി​ങ് ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ര​ണ്ട് വാ​ല്യു പാ​യ്ക്കും ജി​യോ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​കെ വി​ളി​ക്കാ​ൻ മാ​ത്ര​മേ വൈ​ഫൈ കോ​ളി​ങ് സൗ​ക​ര്യം അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. ലോ​ക​ത്തെ​വി​ടെ നി​ന്നും വൈ-​ഫൈ​യി​ൽ‌ ഇ​ൻ‌​ക​മി​ങ് കോ​ളു​ക​ൾ‌ സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണ്. വൈ​ഫൈ വ​ഴി​യു​ള്ള ഔ​ട്ട്‌​ഗോ​യി​ങ് എ​സ്എം​എ​സ് അ​നു​വ​ദ​നീ​യ​മ​ല്ല. 1102 രൂ​പ​യു​ടെ ജി​യോ പാ​യ്ക്കി​ൽ വൈ​ഫൈ കോ​ളി​ങ്ങി​നൊ​പ്പം പ​രി​ധി​യി​ല്ലാ​ത്ത ഇ​ൻ​ക​മി​ങ്, ഔ​ട്ട്‌​ഗോ​യി​ങ് വോ​യ്‌​സ് കോ​ളു​ക​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്നു. ഇ​ന്ത്യ​യി​ലെ ജി​യോ ന​മ്പ​റു​ക​ളി​ലേ​ക്ക് വോ​യ്‌​സ്- വി​ഡി​യൊ കോ​ളു​ക​ൾ, ഡേ​റ്റ, എ​സ്എം​എ​സ് ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്നി​വ​യു​മു​ണ്ടാ​കും. 28 ദി​വ​സ​ത്തെ സാ​ധു​ത​യു​ള്ള പാ​യ്ക്ക് നൂ​റി​ല​ധി​കം രാ​ജ്യ​ങ്ങ​ൾ​ക്ക് ബാ​ധ​ക​മാ​ണ്. 1202 രൂ​പ​യു​ടെ ജി​യോ പാ​യ്ക്കി​ൽ വൈ​ഫൈ കോ​ളി​ങ്ങി​നൊ​പ്പം പ​രി​ധി​യി​ല്ലാ​ത്ത ഇ​ൻ​ക​മി​ങ്, ഔ​ട്ട്‌​ഗോ​യി​ങ് വോ​യ്‌​സ് കോ​ളു​ക​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്നു. ഇ​ന്ത്യ​യി​ലെ ജി​യോ ന​മ്പ​റു​ക​ളി​ലേ​ക്ക് വോ​യ്‌​സ്- വി​ഡി​യോ കോ​ളു​ക​ൾ, ഡാ​റ്റ, എ​സ്എം​എ​സ് ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്നി​വ​യു​മു​ണ്ടാ​കും. 28 ദി​വ​സ​ത്തെ സാ​ധു​ത​യു​ള്ള പാ​യ്ക്ക് 170 രാ​ജ്യ​ങ്ങ​ളി​ൽ ബാ​ധ​ക​മാ​ണ്.

ഔ​ട്ട്‌​ഗോ​യി​ങ് ലോ​ക്ക​ൽ കോ​ളു​ക​ൾ​ക്ക് മി​നി​റ്റി​ന് 2 രൂ​പ​യും ഔ​ട്ട്‌​ഗോ​യി​ങ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ളു​ക​ൾ​ക്ക് മി​നി​റ്റി​ന് 100 രൂ​പ​യു​മാ​ണ് നി​ര​ക്ക്. ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വൈ​ഫൈ വോ​യ്‌​സ് കോ​ളി​ങ്ങി​ന് മി​നി​റ്റി​ന് 1 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ക. വൈ​ഫൈ വ​ഴി​യു​ള്ള വി​ഡി​യൊ കോ​ളു​ക​ൾ ഒ​രു ജി​യോ ന​മ്പ​റി​ലേ​ക്ക് മാ​ത്ര​മേ ചെ​യ്യാ​ൻ ക​ഴി​യു​ക​യു​ള്ളൂ.

Share this story