മുൻ കേന്ദ്രമന്ത്രിയും ബിജെപി സ്ഥാപക നേതാവുമായ ജസ്വന്ത് സിംഗ് അന്തരിച്ചു

മുൻ കേന്ദ്രമന്ത്രിയും ബിജെപി സ്ഥാപക നേതാവുമായ ജസ്വന്ത് സിംഗ് അന്തരിച്ചു

മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു. 82 വയസ്സായിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്ന് ഞായറാഴ്ച രാവിലെ 6.55ഓടെയാണ് മരണം സംഭവിച്ചത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗാണ് ട്വിറ്റർ വഴി മരണവാർത്ത അറിയിച്ചത്. ബിജെപിയുടെ സ്ഥാപക നേതാക്കളിലൊരാളാണ്

2014ൽ കുളിമുറിയിൽ തെന്നി വീണതിനെ തുടർന്ന് ജസ്വന്ത് സിംഗിന് തലക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇതിന് ശേഷം പൊതുരംഗത്ത് അദ്ദേഹം സജീവമായിരുന്നില്ല. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ജൂൺ 25ന് അദ്ദേഹത്തെ ഡൽഹി സൈനികാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു

സൈനികനായി പ്രവർത്തിച്ചതിന് ശേഷമാണ് അദ്ദേഹം പൊതുരംഗത്തേക്ക് ഇറങ്ങുന്നത്. വാജ്‌പേയി മന്ത്രിസഭയിൽ ധനകാര്യം, പ്രതിരോധം, വിദേശകാര്യം തുടങ്ങിയ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തു. നാല് തവണ ലോക്‌സഭാംഗവും അഞ്ച് തവണ രാജ്യസഭാംഗവുമായിരുന്നു

2014ൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് രാജസ്ഥാനിലെ ബാർമറിൽ നിന്ന് സ്വതന്ത്ര്യസ്ഥാനാർഥിയായി മത്സരിച്ചു. ഇതിന് പിന്നാലെ ജസ്വന്ത് സിംഗിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം അറിയിച്ചു.

Share this story