യുപി ഹത്രാസിൽ കൊല്ലപ്പെട്ട യുവതി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് ഉത്തർപ്രദേശ് പോലീസ്

യുപി ഹത്രാസിൽ കൊല്ലപ്പെട്ട യുവതി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് ഉത്തർപ്രദേശ് പോലീസ്

യുപി ഹത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട യുവതിയുടെ ഫോറൻസിക് പരിശോധനാ ഫലം പുറത്തുവിട്ടു. യുവതി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നാണ് ഫോറൻസിക് പരിശോധനാ ഫലം പുറത്തുവിട്ട് യുപി പോലീസ് അവകാശപ്പെടുന്നത്

തെളിവു നശിപ്പിക്കുന്നു, പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുന്നുവെന്ന ആരോപണങ്ങൾ യുപി പോലീസീന് മേൽ ഉയർന്ന സാഹചര്യത്തിൽ തന്നെയാണ് പുതിയ നീക്കവും. മൃതദേഹത്തിൽ പുരുഷ ബീജത്തിന്റെ അംശം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് യുപി എഡിജിപി പ്രശാന്ത് കുമാർ പറഞ്ഞു.

പൂർണമായും തെറ്റായ വിവരങ്ങളുടെ പേരിൽ ജാതീയമായ സംഘർഷം സൃഷ്ടിക്കാനാണ് ശ്രമം നടക്കുന്നത്. ജാതി സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പ്രശാന്ത് കുമാർ പറഞ്ഞു

Share this story