ബിഹാറില്‍ പീഡനത്തിനിരയായ പെൺകുട്ടി ജീവനൊടുക്കി

ബിഹാറില്‍ പീഡനത്തിനിരയായ പെൺകുട്ടി ജീവനൊടുക്കി

പട്ന: ബിഹാറില്‍ ക്രൂരപീഡനത്തിന് ഇരയായ കൌമാരക്കാരിയായ ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ബിഹാറിലെ ഗയയില്‍ വെള്ളിയാഴ്ചയാണ് സംഭവം.

നാലുപേര്‍ ചേര്‍ന്നാണ് ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. രാജ്യവ്യാപകമായി ഹാഥ്റാസിലെ ദളിത് പെണ്‍കുട്ടിയ്ക്ക് നീതി ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടയിലാണ് ബിഹാറിലും സമാനമായ ക്രൂരത നടക്കുന്നത്.

പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ രാഹുല്‍ കുമാര്‍, ചന്ദന്‍ കുമാര്‍, ചിന്ദു കുമാര്‍ എന്നിവര്‍ക്കെതിരെയും തിരിച്ചറിയാത്ത മറ്റൊരു യുവാവിനെതിരേയും കേസ് എടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം ഗയ മെഡിക്കല്‍ കോളേജിലാണ് നടക്കുന്നത്.

Share this story