ഒരു രാജ്യം ഒരു വിപണി എന്നതാണ് കാർഷിക നിയമം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കർ

ഒരു രാജ്യം ഒരു വിപണി എന്നതാണ് കാർഷിക നിയമം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കർ

കാർഷിക നിയമങ്ങളെ കർഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കർ. ഒരു രാജ്യം ഒരു വിപണി എന്ന ഫോർമുല കൊണ്ടുവരാനാണ് കാർഷിക നിയമത്തിലൂടെ പ്രധാനമന്ത്രി ലക്ഷ്യമിട്ടതെന്നും പ്രകാശ് ജാവേദ്കർ പറഞ്ഞു

ജിഎസ്ടി നടപ്പിലാക്കിയതോടെ ‘ഒരു രാഷ്ട്രം, ഒരു നികുതി’ ലഭിച്ചു. കാർഷിക നിയമങ്ങളിലൂടെ നമുക്ക് ഒരു രാജ്യം, ഒരു വിപണി ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഒരു രാജ്യം, ഒരു റേഷൻ കാർഡ്’ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേർത്തു.

പഞ്ചാബിൽ അല്ലാതെ രാജ്യത്ത് മറ്റൊരിടത്തും കാർഷിക നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്നില്ല. പഞ്ചാബിൽ നിന്നും പ്രതിഷേധം ഉയരുന്നതിന്റെ പ്രധാന കാരണം അവരുടെ സർക്കാർ തന്നെയാണെന്നും യഥാർത്ഥത്തിൽ കർഷകർ എല്ലാം കാർഷിക ബില്ലിനെ ഏറ്റെടുത്തു കഴിഞ്ഞതായും പ്രകാശ് ജാവഡേക്കർ പറഞ്ഞു.

Share this story