ഹാഥ്റസ് പീഡനം: ഭീം ആര്‍മി നേതാവിനെതിരെ കേസ്

ഹാഥ്റസ് പീഡനം: ഭീം ആര്‍മി നേതാവിനെതിരെ കേസ്

ഹാഥ്റാസില്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് യുവതിയുടെ കുടുംബത്തെ സന്ദര്‍ശിച്ചതിന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെതിരെ കേസ്. നിരോധനാജ്ഞ ലംഘിച്ചെന്ന കുറ്റം ചുമത്തിയാണ് ചന്ദ്രശേഖര്‍ ആസാദിനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. മറ്റ് 400 പേര്‍ക്കെതിരെയും യു.പി പൊലീസ് കേസെടുത്തിട്ടുണ്ട്.

ഹാഥ്‌റസിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ചന്ദ്രശേഖര്‍ ആസാദും അനുയായികളും എത്തിയത്. നേരത്തെ പെണ്‍കുട്ടിക്ക് നീതിതേടി പ്രതിഷേധം സംഘടിപ്പിച്ചതിന് ചന്ദ്രശേഖര്‍ ആസാദിനെ വീട്ടുതടങ്കലിലാക്കിയിരുന്നു.

Share this story