ദേശീയ ഷൂട്ടിംഗ് താരം ശ്രേയസി സിംഗ് ബിജെപിയിൽ ചേർന്നു; ബീഹാറിൽ മത്സരിച്ചേക്കും

ദേശീയ ഷൂട്ടിംഗ് താരം ശ്രേയസി സിംഗ് ബിജെപിയിൽ ചേർന്നു; ബീഹാറിൽ മത്സരിച്ചേക്കും

ഷൂട്ടിംഗ് താരവും മുൻ കേന്ദ്ര മന്ത്രി ദിഗ് വിജയ് സിംഗിന്റെ മകളുമായ ശ്രേയസി സിംഗ് ബി ജെ പിയിൽ ചേർന്നു. ന്യൂഡൽഹിയിലെ ബി ജെ പി ആസ്ഥാനത്തു വച്ചായിരുന്നു പാർട്ടി പ്രവേശം.

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രേയസി സ്ഥാനാർഥിയായേക്കും. അമർപുരിലോ (ബങ്ക), ജംയുയിലോ പാർട്ടി സ്ഥാനാർഥിയായി ശ്രേയസി മത്സരിച്ചേക്കും.

2018 കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡൽ ജേതാവാണ് ശ്രേയസി. 2014 കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡലും നേടിയിട്ടുണ്ട്.

Share this story