ആശ്വാസമായി പ്രതിദിന വർധനവിൽ കുറവ്; രാജ്യത്ത് 24 മണിക്കൂറിനിടെ 61,267 പുതിയ കൊവിഡ് കേസുകൾ

ആശ്വാസമായി പ്രതിദിന വർധനവിൽ കുറവ്; രാജ്യത്ത് 24 മണിക്കൂറിനിടെ 61,267 പുതിയ കൊവിഡ് കേസുകൾ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 61,267 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏതാനും നാളുകൾക്ക് ശേഷമാണ് കൊവിഡ് പ്രതിദിന വർധനവിൽ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്. 884 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ അപേക്ഷിച്ച് മരണനിരക്കും കുറവാണ്

രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 66,85,083 ആയി ഉയർന്നു. ഇതിൽ 9,19,023 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 1,03,569 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ആകെ മരിച്ചത്.

മഹാരാഷ്ട്രയിൽ ഇന്നലെ 10,244 കേസും 263 മരണവുമാണുണ്ടായത്. 14,53,653 പേരാണ് സംസ്ഥാനത്തെ ആകെ രോഗബാധിതർ. 38,347 മരണങ്ങളും ഇതിനകം മഹാരാഷ്ട്രയിലുണ്ടായി.

ആന്ധ്രയിൽ ഇന്നലെ 4256 കേസും 38 മരണവും കർണാടകയിൽ 7051 കേസും 84 മരണവും തമിഴ്നാട്ടിൽ 5395 കേസും 62 മരണവുമുണ്ടായി. ആന്ധ്രയിൽ 6019, കർണാടകയിൽ 9370, തമിഴ്നാട്ടിൽ 9846 മരണങ്ങളുമാണ് ഇതിനകം റിപ്പോർട്ട് ചെയ്തത്.

Share this story