ബംഗളൂരു മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരിയെ ഇ ഡി ഇന്ന് ചോദ്യം ചെയ്യും

ബംഗളൂരു മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരിയെ ഇ ഡി ഇന്ന് ചോദ്യം ചെയ്യും

ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. ശാന്തിനഗറിലെ ഇ ഡി ഓഫീസിൽ രാവിലെ 11 മണിക്ക് ഹാജരാകാനാണ് ബിനീഷിന് നൽകിയിരിക്കുന്ന നിർദേശം

ചോദ്യം ചെയ്യലിനായി ബിനീഷ് ഇന്നലെ തന്നെ ബംഗളൂരുവിൽ എത്തിയിരുന്നു. കേസിൽ അറസ്റ്റിലായ മുഹമ്മദ് അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. മുഹമ്മദ് അനൂപിനെ ബിസിനസ്സിൽ സാമ്പത്തികമായി ബിനീഷ് സഹായിച്ചിരുന്നു. ഇക്കാര്യം ബിനീഷും സ്ഥിരീകരിച്ചിട്ടുണ്ട്

അനൂപ് മയക്കുമരുന്ന് വ്യാപാരം നടത്തുന്നുണ്ടെന്ന് അറിഞ്ഞ് തന്നെയാണോ ബിനീഷ് സാമ്പത്തിക സഹായം നൽകിയതെന്നതാണ് ഇ ഡി പരിശോധിക്കുന്നത്. ലഹരിമരുന്ന് കേസിലെ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞാഴ്ചയാണ് ഇ ഡി കേസെടുത്തത്.

Share this story