ഹാര്‍ദിക് പട്ടേല്‍, ജിഗ്നേഷ് മേവാനി തുടങ്ങിയവരെ ഗുജറാത്ത് പോലീസ് വീട്ടുതടങ്കലിലാക്കി

ഹാര്‍ദിക് പട്ടേല്‍, ജിഗ്നേഷ് മേവാനി തുടങ്ങിയവരെ ഗുജറാത്ത് പോലീസ് വീട്ടുതടങ്കലിലാക്കി

ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമിത് ചാവ്ഡ, വര്‍ക്കിംഗ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍, എംഎല്‍എയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനി എന്നിവരെ പോലീസ് വീട്ടുതടങ്കലിലാക്കി. ഹാത്രാസ് പെണ്‍കുട്ടിക്ക് നീതി നേടി റാലി നടത്താനിരിക്കെയാണ് ഇവരെ തടങ്കലിലാക്കിയത്.

പ്രതികാര്‍ റാലി എന്ന പേരില്‍ കോണ്‍ഗ്രസ് വന്‍ റാലിക്ക് പദ്ധതിയിട്ടിരുന്നു. സ്ത്രീകള്‍ക്ക് നേരെ വര്‍ധിച്ചുവരുന്ന ആക്രമണത്തിനെതിരായ റാലിയില്‍ രാഷ്ട്രീയ ഭേദമന്യെ ജനങ്ങള്‍ പങ്കെടുക്കുമെന്ന് ഹാര്‍ദിക് പട്ടേല്‍ അറിയിച്ചിരുന്നു.

ദലിതുകള്‍ ഒരു റാലിക്ക് പോകുന്നത് പോലും ഭയക്കുന്ന ഭീരുവാണോ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയെന്ന് ജിഗ്നേഷ് മേവാനി ട്വീറ്റ് ചെയ്തു. റൂമില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ തന്നെയും ഹാര്‍ദിക് പട്ടേലിനെയും വീട്ടു തടങ്കലിലാക്കിയിരിക്കുകയാണെന്നും മേവാനി ട്വീറ്റ് ചെയ്തു.

Share this story