കോൺഗ്രസാണ് അധികാരത്തിലെങ്കിൽ ചൈനയെ ഇന്ത്യൻ ഭൂമിയിൽ നിന്ന് 15 മിനിറ്റിനുള്ളിൽ പുറത്താക്കുമായിരുന്നു: രാഹുൽ ഗാന്ധി

കോൺഗ്രസാണ് അധികാരത്തിലെങ്കിൽ ചൈനയെ ഇന്ത്യൻ ഭൂമിയിൽ നിന്ന് 15 മിനിറ്റിനുള്ളിൽ പുറത്താക്കുമായിരുന്നു: രാഹുൽ ഗാന്ധി

കോൺഗ്രസാണ് കേന്ദ്രത്തിൽ അധികാരത്തിലുണ്ടായിരുന്നതെങ്കിൽ ചൈനീസ് സൈന്യത്തെ പതിനഞ്ച് മിനിറ്റിനുള്ളിൽ ഇന്ത്യൻ പ്രദേശത്ത് നിന്ന് പുറത്താക്കുമായിരുന്നുവെന്ന് രാഹുൽ ഗാന്ധി. ഹരിയാനയിലെ കുരുക്ഷേത്രയിൽ സംസാരിക്കുകയായിരുന്നു രാഹുൽ

കാർഷിക നിയമങ്ങൾക്കെതിരായി ഹരിയാനയിൽ ട്രാക്ടർ റാലി നടത്തുകയാണ് രാഹുൽ. പഞ്ചാബിലെ പ്രതിഷേധ പരിപാടികൾക്ക് ശേഷമാണ് രാഹുൽ ഗാന്ധി ഹരിയാനയിലെത്തിയത്. ഇന്ത്യ ചൈന അതിർത്തി തർക്കത്തിൽ മോദിക്കെതിരെ രൂക്ഷ വിമർശനമാണ് രാഹുൽ ഉന്നയിച്ചത്

ഇന്ത്യയുടെ 1200 ചതുരശ്ര കിലോമീറ്റർ ഭൂമി മറ്റൊരു രാജ്യം വന്ന് കൈക്കലാക്കി. ലോകത്തിൽ തന്നെ ഇപ്പോൾ ഇങ്ങനെയൊരു സംഭവം ആദ്യമാണ്. എന്നിട്ടും ആരും നമ്മുടെ ഭൂമി കൈക്കലാക്കിയിട്ടില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. അദ്ദേഹം സ്വയം തന്നെ ദേശഭക്തനെന്നാണ് വിശേഷിപ്പിക്കുന്നത്. മോദി ഭീരുവാണ്.

ചൈനീസ് സൈന്യം ഇന്ത്യൻ പ്രദേശത്താണെന്ന് അദ്ദേഹത്തിനറിയാം. എന്നിട്ടും അദ്ദേഹം ദേശസ്‌നേഹിയെന്ന് സ്വയം വിശേഷിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇത് എന്ത് തരം ദേശസ്‌നേഹമാണ്. ഞങ്ങൾ അധികാരത്തിലുണ്ടായിരുന്നുവെങ്കിൽ 15 നിമിഷത്തിനകം ചൈനയെ പുറത്താക്കുമായിരുന്നു.

Share this story