ഹാത്രാസിൽ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകനെതിരെ രാജ്യദ്രോഹ കുറ്റവും യുഎപിഎയും ചുമത്തി യുപി പോലീസ്

ഹാത്രാസിൽ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകനെതിരെ രാജ്യദ്രോഹ കുറ്റവും യുഎപിഎയും ചുമത്തി യുപി പോലീസ്

ഹാത്രാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനുള്ള യാത്രക്കിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പന് എതിരെ യുപി പൊലീസ് രാജ്യദ്രോഹക്കുറ്റവും യുഎപിഎയും ചുമത്തി. തിങ്കളാഴ്ചയാണ് ഹാത്രാസിലേക്ക് പോയ സിദ്ധിഖിനെയും മറ്റ് മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

കെ യു ഡബ്ല്യു ജെ ഡൽഹി ഘടകം സെക്രട്ടറിയാണ് സിദ്ധിഖ് കാപ്പൻ. സിദ്ധിഖിനൊപ്പമുണ്ടായിരുന്നവർ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് എന്നാണ് പൊലീസ് പറയുന്നത്. മലപ്പുറം സ്വദേശിയായ സിദ്ധിഖിന് പുറമെ, മുസഫർ നഗർ സ്വദേശി ആതിഖ് ഉർ റഹ്മാൻ, ബറിയാച്ച് സ്വദേശി മസൂദ് അഹമ്മദ്, റാംപൂർ സ്വദേശി ആലം എന്നിവരാണ് അറസ്റ്റിലായത്.

സംശകരമായ സാഹചര്യത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത് എന്നാണ് യുപി പൊലീസിന്റെ വിശദീകരണം. ഇവരുടെ മൊബൈൽ ഫോണുകളും ലാപ്പ്ടോപ്പുകളും പൊലീസ് പിടിച്ചെടുത്തു

Share this story