രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 74,383 കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 74,383 കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,383 പേർക്ക് കൂടി കൊവിഡ് ബാധിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 70,53,806 ആയി ഉയർന്നു.

918 പേർ ഒരു ദിവസത്തിനിടെ രോഗം ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 1,08,334 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 60 ലക്ഷം കടന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്ര, കേരളം, കർണാടക, ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് നിലവിൽ കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷം

കേരളത്തിലാണ് കഴിഞ്ഞ ദിവസം ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ 11,416 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ കേരളത്തിൽ 11,755 പേർക്കാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്.

നിലവിൽ രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 79 ലക്ഷത്തിലേറെ പേർക്കാണ് ഒന്നാം സ്ഥാനത്തുള്ള യുഎസിൽ രോഗം സ്ഥിരീകരിച്ചത്. മൂന്നാം സ്ഥാനത്തുള്ള ബ്രസീലിൽ അമ്പത് ലക്ഷത്തിലേറെ പേർക്കും രോഗം സ്ഥിരീകരിച്ചു.

Share this story