സഖ്യം പ്രഖ്യാപിച്ച് ഫാറൂഖും മെഹബൂബയും; കാശ്മീരിന്റെ അവകാശങ്ങൾ തിരികെ തരണമെന്ന് ആവശ്യം

സഖ്യം പ്രഖ്യാപിച്ച് ഫാറൂഖും മെഹബൂബയും; കാശ്മീരിന്റെ അവകാശങ്ങൾ തിരികെ തരണമെന്ന് ആവശ്യം

കാശ്മീർ രാഷ്ട്രീയത്തിലെ ബദ്ധവൈരികളായ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും നാഷണൽ കോൺഫറൻസും തമ്മിൽ സഖ്യം പ്രഖ്യാപിച്ചു. മെഹ്ബൂബ മുഫ്തിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ളയാണ് പിഡിപിയുമായുള്ള സഖ്യം പ്രഖ്യാപിച്ചത്.

2019 ഓഗസ്റ്റ് 5ന് മുമ്പ് കാശ്മീരിലെ ജനങ്ങൾക്കുണ്ടായിരുന്ന അവകാശങ്ങൾ കേന്ദ്രസർക്കാർ തിരികെ നൽകണമെന്ന് ഫാറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു. പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ എന്നാണ് സഖ്യത്തിന്റെ പേര്. ഫാറൂഖ് അബ്ദുള്ളയുടെ വസതിയിൽ ചേർന്ന യോഗത്തിന് ശേഷമാണ് തീരുമാനം

കാശ്മീരിന്റെ പ്രത്യേക അധികാരം എടുത്തു കളഞ്ഞതിന് പിന്നാലെ ഫാറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവരെ കേന്ദ്രസർക്കാർ വീട്ടു തടങ്കലിലാക്കിയിരുന്നു. ഒമറിനെയും ഫാറൂഖിനെയും നേരത്തെ മോചിപ്പിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസമാണ് മെഹബൂബ മുഫ്തിയെ മോചിപ്പിച്ചത്.

Share this story