യുപി മുൻമുഖ്യമന്ത്രി മുലായം സിംഗ് യാദവിനും ഭാര്യക്കും കൊവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

യുപി മുൻമുഖ്യമന്ത്രി മുലായം സിംഗ് യാദവിനും ഭാര്യക്കും കൊവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിം​ഗ് യാദവിന് കോവിഡ് സ്ഥിരീകരിച്ചു. പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഡോക്ടര്‍മാര്‍ അദ്ദേഹത്തെ നിരീക്ഷിച്ച്‌ കൊണ്ടിരിക്കുകയാണെന്നും ട്വീറ്റില്‍ പറയുന്നു. കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുലായം സിങ്ങിന്‍റെ ഭാര്യ സാധന യാദവും കോവിഡ് പോസിറ്റീവാണ്. ഗുര്‍ഗോണിലെ മെഡാന്റ ആശുപത്രിയിലാണ് ഇരുവരെയും പ്രവേശിപ്പിച്ചിരിക്കുന്നത്.

Share this story