ബിഹാറിൽ മഹാസഖ്യം പ്രകടന പത്രിക പുറത്തിറക്കി; അധികാരത്തിലെത്തിയാൽ കാർഷിക നിയമം എടുത്തുകളയുമെന്ന് വാഗ്ദാനം

ബിഹാറിൽ മഹാസഖ്യം പ്രകടന പത്രിക പുറത്തിറക്കി; അധികാരത്തിലെത്തിയാൽ കാർഷിക നിയമം എടുത്തുകളയുമെന്ന് വാഗ്ദാനം

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറങ്ങി ബീഹാറിലെ മഹാസഖ്യമായ മഹാഗദ്ബന്ധൻ. കോൺഗ്രസ്, രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി), ഇടത് സഖ്യമാണ് ശനിയാഴ്ച രാവിലെ പ്രകടന പത്രിക പുറത്തിറക്കിയത്.

തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിലെത്തിയാൽ കേന്ദ്രം പാസ്സാക്കിയ മൂന്ന് കാർഷിക വിരുദ്ധ നിയമങ്ങളും റദ്ദാക്കുമെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു. ബി.ജെ.പിക്കെതിരെയും അദ്ദേഹം രൂക്ഷപരിഹാസവുമായി രംഗത്തെത്തി.

മൂന്ന് സഖ്യങ്ങളിലാണ് ബി.ജെ.പി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് സുർജേവാല പരിഹസിച്ചു. ഒന്ന് ജെ ഡി യുവിനൊപ്പം, മറ്റൊന്ന് എൽ ജെ പിക്കൊപ്പം, മൂന്നാമത്തേത് ഒവൈസി സാഹിബിനൊപ്പം. ഇതെല്ലാം ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്ന് സുർജേവാല പരിഹസിച്ചു

ബിഹാറിലെ ബിജെപി സർക്കാർ അഴിമതിക്ക് കൂട്ടുനിൽക്കുകയാണെന്ന് തേജസ്വി യാദവ് ആരോപിച്ചു. എല്ലാവരും കസേര പിടിക്കാനുള്ള ഓട്ടത്തിലാണ്. പ്രളയബാധിതരെ കാണാനോ അവരുടെ ക്ഷേമം അന്വേഷിക്കാനോ ആരും തയ്യാറായില്ലെന്നും തേജസ്വി പറഞ്ഞു

Share this story