കൊവിഡ് കഴിഞ്ഞാലും മാറ്റമുണ്ടാകില്ല; ട്രെയിനുകളിൽ പാൻട്രി കാർ നിർത്താനൊരുങ്ങുന്നു

കൊവിഡ് കഴിഞ്ഞാലും മാറ്റമുണ്ടാകില്ല; ട്രെയിനുകളിൽ പാൻട്രി കാർ നിർത്താനൊരുങ്ങുന്നു

ദീർഘദൂര ട്രെയിനുകളിലെ പാൻട്രി കാർ നിർത്താൻ റെയിൽവേയുടെ നീക്കം. കൊവിഡ് കാലത്ത് ഓടുന്ന പ്രത്യേക ട്രെയിനുകളിലൊന്നും പാൻട്രിയില്ല. കൊവിഡ് കഴിഞ്ഞാലും പാൻട്രി തുടരേണ്ടതില്ലെന്നാണ് തീരുമാനം. ഇതിന് പകരം എസി ത്രീ ടയർ കോച്ച് ഘടിപ്പിക്കും

പാൻട്രി നിർത്തുന്നതിലൂടെ 1400 കോടി രൂപയുടെയെങ്കിലും അധികവരുമാനം ഉണ്ടാകുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. നിലവിൽ 350 ട്രെയിനുകളിൽ മാത്രമാണ് പാൻട്രിയുള്ളത്. ഇതെല്ലാം കരാർ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. പാൻട്രി നിർത്തിയാൽ റെയിൽവേക്ക് നഷ്ടമുണ്ടാകില്ലെങ്കിലും കരാർ തൊഴിലാളികളെ സാരമായി ബാധിക്കും

പ്രധാന സ്റ്റേഷനുകളിലുള്ള റെയിൽവേയുടെ ബേസ് കിച്ചനുകളിൽ നിന്ന് പാകം ചെയ്ത ഭക്ഷണം ദീർഘദൂര ട്രെയിനുകളിൽ ലഭ്യമാക്കാനാണ് ആലോചന. ഐആർസിടിസിക്കാണ് കാറ്ററിംഗ് ചുമതല. കൂടുതൽ സ്‌റ്റേഷനുകളിൽ ബേസ് കിച്ചനുകൾ ആരംഭിക്കും.

Share this story