കൊവിഡ് ഇല്ലാതായിട്ടില്ല, ജാഗ്രതാക്കുറവ് പലരിലും കാണുന്നു; ഉത്സവകാലത്ത് ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി

കൊവിഡ് ഇല്ലാതായിട്ടില്ല, ജാഗ്രതാക്കുറവ് പലരിലും കാണുന്നു; ഉത്സവകാലത്ത് ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി

കൊവിഡ് വ്യാപനം രൂക്ഷമാകാതിരിക്കാൻ വരുന്ന നവരാത്രി, ദസറ ഉത്സവകാലത്ത് കൂടുതൽ ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് വ്യാപനത്തിന് പിന്നാലെ ഇത് ഏഴാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്.

ജനതാ കർഫ്യൂ മുതൽ രാജ്യം കൊവിഡിനെതിരായ പോരാട്ടത്തിലാണ്. ഇന്ന് സ്ഥിതി മെച്ചപ്പെടുന്നുണ്ട്. വൈറസ് ഇല്ലാതായിട്ടില്ല. ഇന്ത്യയിലെ മരണനിരക്ക് കുറവാണ്. പരിശോധനകളുടെ എണ്ണം തുടക്കം മുതലേ വർധിപ്പിക്കാനായി. കൊവിഡ് മുന്നണി പോരാളികളുടെ ശ്രമഫലമായി സ്ഥിതി നിയന്ത്രിക്കാനായി

കൊവിഡ് ഭീഷണി അവസാനിച്ചുവെന്ന നിലയിൽ പലരും പെരുമാറുന്നു. ജാഗ്രതക്കുറവ് ദൃശ്യമാണ്. ജാഗ്രതയില്ലാതെ പുറത്തിറങ്ങുന്നവർ മറ്റുള്ളവർക്കും ഭീഷണിയാണ്. വിജയം വരെ ജാഗ്രത തുടരണം. കൊവിഡ് പ്രതിരോധ മരുന്ന് വരുന്നത് വരെ പോരാട്ടം തുടരണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Share this story