മേലിൽ ആവർത്തിക്കരുത്: ഐറ്റം പരാമർശത്തിൽ കമൽനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

മേലിൽ ആവർത്തിക്കരുത്: ഐറ്റം പരാമർശത്തിൽ കമൽനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

ബിജെപി വനിതാ സ്ഥാനാർഥിയെ ഐറ്റം എന്ന് വിശേഷിപ്പിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് കമൽനാഥിന് താക്കീതുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. മേലിൽ ഇത്തരം പരാമർശങ്ങൾ നടത്തരുതെന്ന് കമ്മീഷൻ നിർദേശിച്ചു.

സ്ത്രീവിരുദ്ധ പരാമർശത്തിൽ കമൽനാഥിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയിരുന്നു.ബിജെപി സ്ഥാനാർഥി ഇമാർതി ദേവിക്കെതിരെയാണ് കമൽനാഥ് വിവാദ പരാമർശം നടത്തിയത്. ഇതിനെതിരെ രാഹുൽ ഗാന്ധി അടക്കം രംഗത്തുവന്നിരുന്നു. എന്നാൽ മാപ്പ് പറയില്ലെന്ന നിലപാടാണ് കമൽനാഥ് സ്വീകരിച്ചത്‌

Share this story