പാർട്ടി ചിഹ്നമുള്ള മാസ്‌കും ധരിച്ച് പോളിംഗ് ബൂത്തിൽ; ബിജെപി മന്ത്രിക്കെതിരെ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം

പാർട്ടി ചിഹ്നമുള്ള മാസ്‌കും ധരിച്ച് പോളിംഗ് ബൂത്തിൽ; ബിജെപി മന്ത്രിക്കെതിരെ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം

ബീഹാറിൽ ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നം പതിച്ച മാസ്‌കും ധരിച്ച് പോളിംഗ് ബൂത്തിനുള്ളിൽ കയറിയ ബിജെപി മന്ത്രിക്കെതിരെ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. മന്ത്രി പ്രേം കുമാറിനെതിരെയാണ് നടപടി.

മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചതിന് കേസ് രജിസ്റ്റർ ചെയ്യാൻ കമ്മീഷൻ നിർദേശിക്കുകയായിരുന്നു. ബിഹാറിലെ കാർഷിക മൃഗസംരക്ഷണ വകുപ്പ് മന്ത്രിയാണ് പ്രേംകുമാർ. ഗയയിൽ നിന്നുമാണ് പ്രേംകുമാർ ജനവിധി തേടുന്നത്.

Share this story