ബിനീഷ് ആശുപത്രി വിട്ടു

ബിനീഷ് ആശുപത്രി വിട്ടു

ബംഗളുരു; ചോദ്യം ചെയ്യലിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിനീഷ് കൊടിയേരി ആശുപത്രി വിട്ടു. വൈകുന്നോരം നാല് മണിയോടെയാണ് ചോദ്യം ചെയ്യലിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നടുവേദന അനുഭവപ്പെട്ടതിനാൽ ബിനീഷിനെ സ്‌കാനിംഗിന് വിധേയനാക്കിയിരുന്നു.

ഇതിനിടയിൽ ബിനീഷിന്റെ സഹോദരൻ ബിനോയിയും അഭിഭാഷകരും ബിനീഷിനെ കാണാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാൽ അവരെ അകത്തേക്ക് കടത്തിവിട്ടില്ല. ഒപ്പം ബിനീഷിനെ ദേഹോപദ്രവം ഏൽപ്പിച്ചതായും അഭിഭാഷകർ ആരോപിച്ചു.

Share this story