രാജീവ് ഗാന്ധി വധം: പ്രതികളുടെ മോചനത്തിൽ ഗവർണറുടെ തീരുമാനം വൈകുന്നത് മനുഷ്യത്വരഹിതമെന്ന് ഡിഎംകെ

രാജീവ് ഗാന്ധി വധം: പ്രതികളുടെ മോചനത്തിൽ ഗവർണറുടെ തീരുമാനം വൈകുന്നത് മനുഷ്യത്വരഹിതമെന്ന് ഡിഎംകെ

രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ ജയിലിൽ നിന്ന് മോചിപ്പിക്കുന്ന കാര്യത്തിൽ ഗവർണറുടെ തീരുമാനം നീളുന്നത് മനുഷ്യത്വരഹിതമായ നടപടിയെന്ന് ഡിഎംകെ. സർക്കാർ ശുപാർശ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ ഗവർണർക്ക് കത്തയച്ചു.

ഗവർണറുടെ തീരുമാനം വൈകുന്നതിൽ സുപ്രീം കോടതിയും നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിഎംകെ കത്തയച്ചിരിക്കുന്നത്. പിഎംകെയും ഗവർണർക്ക് കത്ത് നൽകിയിട്ടുണ്ട്. പേരറിവാളൻ, നളിനി എന്നിവരുൾപ്പെടെ ഏഴ് പ്രതികളെയും മാനുഷിക പരിഗണന കണക്കിലെടുത്ത് മോചിപ്പിക്കാമെന്നായിരുന്നു തമിഴ്‌നാട് സർക്കാരിന്റെ ശുപാർശ

2014ൽ ജയലളിത സർക്കാരാണ് പ്രതികളെ വിട്ടയക്കാൻ ശുപാർശ നൽകിയത്. കേസിൽ നിയമതടസ്സങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഗവർണറുടെ നടപടി വൈകുന്നത്.

Share this story