അർണാബിന്റെ ജാമ്യഹർജിയിൽ ഇന്നും തീരുമാനമായില്ല; വാദം നാളെ തുടരും

അർണാബിന്റെ ജാമ്യഹർജിയിൽ ഇന്നും തീരുമാനമായില്ല; വാദം നാളെ തുടരും

ആത്മഹത്യപ്രേരണാ കുറ്റം ചുമത്തി അറസ്റ്റിലായ റിപബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്വാമിയുടെ ജാമ്യഹർജിയിൽ ഇന്നും തീരുമാനമായില്ല. ഹരീഷാ സാൽവെയാണ് അർണാബിനായി ബോംബെ ഹൈക്കോടതിയിൽ ഹാജരായത്.

അർണാബിനെ കുടുക്കാൻ മഹാരാഷ്ട്ര സർക്കാർ ദുരുദ്ദേശത്തോടെ പെരുമാറിയെന്ന് ഹരീഷ് സാൽവേ വാദിച്ചു. അറസ്റ്റ് ചട്ടവിരുദ്ധമെന്ന മജിസ്‌ട്രേറ്റിന്റെ നിലപാട് കണക്കിലെടുത്ത് അർണാബിന് ജാമ്യം നൽകണമെന്നും സാൽവേ വാദിച്ചു. വാദം നാളെയും തുടരും.

Share this story