ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുകുന്നു; എൻ സി ബിയും കസ്റ്റഡി അപേക്ഷ നൽകി

ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുകുന്നു; എൻ സി ബിയും കസ്റ്റഡി അപേക്ഷ നൽകി

ബംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയും കോടതിയിൽ അപേക്ഷ നൽകി. നിലവിൽ ഇ ഡിയുടെ കസ്റ്റഡിയിലാണ് ബിനീഷ് കോടിയേരി. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് എൻ സി ബിയുടെ നിർണായക നീക്കം

ബിനീഷ് ലഹരിവ്യാപാരം നടത്തിയെന്ന് എൻസിബി പറയുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇഡി ഓഫീസിലെത്തി എൻസിബി ശേഖരിച്ചിരുന്നു. ഉച്ചയോടെ ബിനീഷിനെ ബംഗളൂരു സെഷൻസ് കോടതിയിൽ ഹാജരാക്കും.

അതേസമയം കസ്റ്റഡി കാലാവധി നീട്ടി കിട്ടണമെന്ന് ഇ ഡിയും ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. എന്നാൽ ബിനീഷിനെ കസ്റ്റഡിയിൽ മാനസികമായി പീഡിപ്പിക്കുകയാണെന്ന് അഭിഭാഷകർ കോടതിയെ അറിയിക്കും.

Share this story