രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 45,674 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 45,674 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,674 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 85,07,754 ആയി ഉയർന്നു.

559 പേർ ഒരു ദിവസത്തിനിടെ മരിച്ചു. ആകെ മരണസംഖ്യ 1,26,121 ആയി. കഴിഞ്ഞ 24 മണിക്കൂറിനനിടെ 49,082 പേർ രോഗമുക്തി നേടി. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 78,68,968 ആയി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ 3967 പേരുടെ കുറവ് രേഖപ്പെടുത്തി. 5,12,665 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 11.77 കോടി സാമ്പിളുകൾ പരിശോധിച്ചു. ഇന്നലെ മാത്രം 11.95 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐസിഎംആർ വ്യക്തമാക്കി.

Share this story