കൊവിഡ് പരിശോധന നിർബന്ധം: നെഗറ്റീവ് ആണെങ്കിൽ വിദേശത്ത് നിന്നെത്തുന്നവർക്ക് ക്വാറന്റൈൻ വേണ്ട

കൊവിഡ് പരിശോധന നിർബന്ധം: നെഗറ്റീവ് ആണെങ്കിൽ വിദേശത്ത് നിന്നെത്തുന്നവർക്ക് ക്വാറന്റൈൻ വേണ്ട

വിദേശത്ത് നിന്നെത്തുന്നവർ കൊവിഡ് നെഗറ്റീവാണെങ്കിൽ ക്വാറന്റീൻ ഒഴിവാക്കി കേന്ദ്ര സർക്കാർ. യാത്ര തിരിക്കുന്നതിന് 72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ ടെസ്റ്റ് നടത്തണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ പ്രോട്ടോക്കോളിൽ പറയുന്നു. നെഗറ്റീവ് സർട്ടിഫിക്കറ്റില്ലെങ്കിൽ 14 ദിവസം ക്വാറന്റീൻ നിർബന്ധമാണ്. ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നതിന് 72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ ടെസ്റ്റ് നടത്തണം. നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തുന്നവർ ക്വാറന്റീനിൽ പോകേണ്ടതില്ല.

ആർടിപിസിആർ നടത്താതെ എത്തുന്നവർക്ക് രാജ്യത്തെ വിമാനത്താവളങ്ങളിൽ ടെസ്റ്റ് നടത്താം. ഡൽഹി, കൊച്ചി, മുംബൈ, ഹൈദരാബാദ് വിമാനത്താവളങ്ങളിൽ ഇതിനുള്ള സൗകര്യമുണ്ട്. ഈ ടെസ്റ്റിൽ നെഗറ്റീവാണെങ്കിലും ക്വാറന്റീൻ ഒഴിവാക്കിയിട്ടുണ്ട്. നെഗറ്റീവ് സർട്ടഫിക്കറ്റ് ഇല്ലെങ്കിൽ 14 ദിവസം ക്വാറന്റീനിൽ കഴിയണം. ഏഴു ദിവസം ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനും ഏഴു ദിവസം ഹോം ക്വാറന്റീനുമായിരിക്കും

Share this story